- വൈദ്യവിദ്യാഭ്യാസ മേഖല കൂടുതല് കാര്യക്ഷമമാക്കുന്നതിനുവേണ്ടി ഹെല്ത്ത് യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
- മെഡിക്കല് കോളേജ് ഡോക്ടര്മാരുടെ വേതനം കൂട്ടി, സ്വകാര്യ പ്രാക്ടീസ് നിരോധിച്ചു
- മെഡിക്കല് കോളേജികളിലെ അധ്യാപക ഒഴിവ് നികത്തുവാന് ഉൌര്ജ്ജിത നടപടി സ്വീകരിച്ചു.
- മെഡിക്കല് കോളേജുകളിലെ സേവനം മെച്ചപ്പെടുത്തുന്നതിനായി റസിഡന്സി സന്പ്രദായം ഏര്പ്പെടുത്തി.
- മെഡിക്കല് കോളേജ് ആശുപത്രികള് റഫറല് യൂണിറ്റുകളാക്കി
- അഞ്ച് മെഡിക്കല് കോളേജികളിലും എം.ആര്.ഐ. സ്കാന് ഉള്പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള് ലഭ്യമാക്കി
- മെഡിക്കല് കോളേജുകളിലെ ഇരട്ട നിയന്ത്രണം ഒഴിവാക്കി
- തിരുവനന്തപുരം മെഡിക്കല് കോളേജില് 120 കോടിരൂപയുടെ വികസനപ്രവര്ത്തനം നടപ്പാക്കി
- ആലപ്പുഴ മെഡിക്കല് കോളേജ്പൂര്ണമായും വണ്ടാനത്തേക്ക് മാറ്റി
- ആലപ്പുഴയില് ജനറല് ആശുപത്രി കൊണ്ടുവന്നു.
- കോഴിക്കോട് മെഡിക്കല് കോളേജില് സ്പെഷ്യാലിറ്റി ബ്ലോക്ക്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
- 140 ആശുപത്രികളില് പ്രസവസൌകര്യം
- സര്ക്കാര് ആശുപത്രികളില് ഔഷധക്ഷാമം ഇല്ലാതാക്കി
- ആശുപത്രി വികസനത്തിനു വര്ഷന്തോറും ഫണ്ട് അനുവദിച്ചു
- ഡോക്ടര്മാരുടെ ഒഴിവുകള് നികത്തി
- റീജണല് ക്യാന്സര് ഇന്സ്റ്റിട്യൂറ്റില് അത്യാധുനിക ഉപകരണങ്ങള്
- ദേശീയ ഗ്രാമീണാരോഗ്യ ദൌത്യം പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്തി.
- 14 ആശുപത്രികള് എന്എബിഎച്ച് അക്രഡിറ്റേഷനിലേക്ക്
- 115 സാമൂഹികാരോഗ്യകേന്ദ്രങ്ങള് ദേശീയ നിലവാരത്തില്
- 126 തീരദേശ ആശുപത്രികള് നവീകരിച്ചു
- 300 ആശുപത്രികള് അപ്ഗ്രേഡ് ചെയ്തു.
- പേവിഷബാധയേറ്റവര്ക്ക് ചികിത്സ പൂര്ണമായും സൌജന്യമാക്കി
- ഡോട്ട്സ് പ്ലസ് ചികിത്സ പൂര്ണതോതില് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റി. ജനനി സുരക്ഷാ യോജന വഴി അഞ്ചു ലക്ഷം സ്ത്രീകള്ക്ക് 40 കോടി രൂപ നല്കി
- പാവപ്പെട്ട 6,626 രോഗികള്ക്ക് ഒന്പത് കോടി രൂപയുടെ സഹായം ലഭ്യമാക്കി
- വിദ്യാലയങ്ങളില് സമഗ്ര ആരോഗ്യപരിപാടിക്ക് തുടക്കം കുറിച്ചു
- മെഡിക്കല് പിജി പ്രവേശനത്തിന് സര് വീസ് ക്വാട്ട ഏര്പ്പെടുത്തി.
- ഡോക്ടര്മാര്ക്ക് സ്പെഷ്യല് അലവന്സും സ്പെഷ്യല് പേയും അനുവദിച്ചു.
- ആശുപത്രികളില് സ്പെഷ്യാലിറ്റി - അഡ്മിനിസ്ട്രേറ്റീവ് കേഡര്
- സര്ക്കാര് മേഖലയില് പുതിയ അഞ്ച് നഴ്സിങ് കോളേജുകള് തുടങ്ങി.
- ആലപ്പുഴയില് നാഷണല് വൈറോളജി ഇന്സ്റ്റിട്യൂട്ട്
- കെഎസ്ഡിപിയെ പുനരുജ്ജീവിപ്പിച്ചു.
- പ്രധാന ആശുപത്രികളില് ഹൌസ് കീപ്പിങ് സംവിധാനം ഏര്പ്പെടുത്തി
- 3479 നഴ്സുമാര്ക്ക് പ്രമോഷന് നല്കി.
- 800 ലേറെ തസ്തികകള് സൃഷ്ടിച്ചു
- ഫ്ളോട്ടിങ് ഡിസ്പെന്സറികള് തുടങ്ങി.
- പൂട്ടിക്കിടന്ന ആശുപത്രികള് പ്രവര്ത്തന സജ്ജമാക്കി
- സ്ഥലം മാറ്റവും നിയമനവും അഴിമതിരഹിതമാക്കി
- അട്ടപ്പാടി, നല്ലൂര്നാച് ട്രൈബല് ആശുപത്രികള് പൂര്ണതോതില് പ്രവര്ത്തിപ്പിച്ചു.
- ആദിവാസി ആരോഗ്യ പരിപാടികള് തുടങ്ങഇ
- സാന്ത്വന ചികിത്സയില് ജനകീയ കൂട്ടായ്മ ഏര്പ്പെടുത്തി
- എച്ച് ഐവി അണുബാധിതരുടെ സംരക്ഷണങ്ങള്ക്ക് ഊന്നല് നല്കി
- ആശുപത്രികളുടെ പ്രവര്ത്തന വികേന്ദ്രീകരണം
- ഔഷധ രംഗത്തെ മാഫിയാ പ്രവര്ത്തനം ഇല്ലാതാക്കി
- നഴ്സുമാര്ക്ക് വിദേശത്ത് തൊഴില് അവസരം ലഭ്യമാക്കി
- വട്ടിയൂര്ക്കാവ് ക്യൂബല് മാതൃകയില് കൊണ്ടുവന്നു
- മെഡിക്കല് കോളേജ് ലൈബ്രറികളില് ഗ്ലോബല് ഇന്ഫര്മേഷന് നെറ്റ് വര്ക്ക് സ്ഥാപിച്ചു
- നഴ്സിങ് കൌണ്സില് പുനസംഘടിപ്പിച്ചു
- ആയൂര് വേദ ചികിത്സയ്ക്കും പഠനത്തിനും പ്രത്യേക പരിഗണന നല്കി.
- മസാജ് പാര് ലറുകളെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടു വന്നു.
- ആയൂര്വേദനത്തിന് പ്രത്യേക ഡ്രഗ്സ് കണ്ട്രോളര് വിഭാഗം രൂപീകരിച്ചു.
- മഞ്ചേരി ജില്ലാ ആശുപത്രി ജനറല് ആശുപത്രിയായി ഉയര്ത്തി, അത്യാധുനിക സൌകര്യങ്ങളോടെയുള്ള കെട്ടിടം ജനങ്ങള്ക്ക് തുറന്നു കൊടുത്തു.
- കാസര്കോട് ജില്ലാ ആശുപത്രി ജനറല് ആശുപത്രിയായി ഉയര്ത്തി, ബഹുനിലകെട്ടിടം പൂര്ത്തിയാക്കി അടിസ്ഥാന സൌകര്യം ഒരുക്കി.
- പാലക്കാട് ജില്ലാ ആശുപത്രി മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചു.
- തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില് ബിഹേവിയര് ഇന്റന്സീവ് കെയര് യൂണീറ്റ് ആരംഭിച്ചു.
- കുട്ടികള്ക്കും കൌമാരപ്രായക്കാര്ക്കുമുള്ള ബ്ലോക്കിന്റെ നിര്മ്മാണം ആരംഭിച്ചു.
- തൃശൂര് മാനസികാരോഗ്യകേന്ദ്രത്തില് പുനരധിവാസ വാര്ഡ് പണിതു.
- പത്തനംതിട്ട ജനറല് ആശുപത്രി, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവയുടെ പുതിയ കെട്ടിടം പണി പൂര്ത്തിയാക്കി.
- തിരുവനന്തപുരത്ത് സംസ്ഥാന ആരോഗ്യകുടുംബക്ഷേമ ഇന്സ്റ്റിട്യൂട്ടിന് പൂതിയ കെട്ടിടം നിര്മ്മിച്ചു, പൂര്ണതോതില് പ്രവര്ത്തനം തുടങ്ങി
- നെയ്യാറ്റിന്കര താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ട്രോമാകെയര് കേന്ദ്രങ്ങള് ആരംഭിച്ചു
- നെയ്യാറ്റിന്കരിയല് പുതിയ ഒ.പി. ബ്ലോക്ക് നിര്മ്മിച്ചു
- വയനാട് ജില്ലയിലെ വൈത്തിരി താലൂക്ക് ആശുപത്രിയില് പുതിയ അത്യാഹിതവിഭാഗം തുറന്നു.
- കോഴിക്കോട് കോട്ടപ്പറന്പ് സ്ത്രീകളഉടേയും കുട്ടികളുടേയും ആശുപത്രിയില് ഒരു കോടി രൂപയുടെ വികസന പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കി അത്യാധുനിക സൌകര്യങ്ങള് ഒരുക്കി.
- വൈക്കം താലൂക്ക് ആശുപത്രിയില് സിടി സ്കാന് യൂണിറ്റ് സ്ഥാപിച്ചു
- തൃശൂര് മെഡിക്കല് കോളേജില് നബാര്ഡ് ഫണ്ട് ഉപയോഗിച്ച് 23 കോടി രൂപയുടെ വികസന പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു.
- കണ്ണൂര് റീജിയണല് പബ്ലിക് ഹെല്ത്ത് ലാബ് തുറന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ബഹുമതിയുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ.
Sunday, September 26, 2010
കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഉണർ വേകികൊണ്ട് ഇടതുമുന്നണി സർക്കാർ
Subscribe to:
Post Comments (Atom)
aashamsakal..........
ReplyDelete