പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സമയബന്ധിത നിര്‍വഹണ നടപടികള്‍
- സെക്രട്ടേറിയറ്റില്‍ ന്യൂനപക്ഷ കാര്യങ്ങള്‍ക്ക് പ്രത്യേക സെല്‍
- കളക്ടറേറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമകാര്യങ്ങള്‍ക്കായി പ്രത്യേക സെക്ഷനുകള്‍
- ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കുന്നു
- മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പും ഹോസ്റ്റല്‍ സ്റ്റൈപ്പന്റും കോഴ്സ് തീരുംവരെ.
- ഓരോ വര്‍ഷവും പുതുതായി 5000 പേര്‍ക്ക് സ്കോളര്‍ഷിപ്പും 2000 പേര്‍ക്കുവീതം ഹോസ്റ്റല്‍ സ്റ്റൈപ്പന്റും
- അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് സര്‍വീസ് കമ്മീഷനുകള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കിങ്ങ് മേഖലകളിലെ മത്സരപരീക്ഷകള്‍ എന്നിവയ്ക്ക് സൗജന്യ പരിശീലനം
- കേരളത്തിലെ മുഴുവന്‍ മദ്രസ അധ്യാപകര്‍ക്കും ക്ഷേമനിധി പെന്‍ഷന്‍
- പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശമായ അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് മലപ്പുറം ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു.
ക്ഷേമപദ്ധതികള്‍ വിപുലീകരിച്ചു ; കൂടുതല്‍ പേര്‍ക്ക് ആനുകൂല്യങ്ങള്‍
- വഖഖുകളുടെയും വഖഫ് ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി.
- വഖഫ് സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിച്ച എം.എ. നിസ്സാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ ആരംഭിച്ചു.
- മാതൃകാപരമായ ഹജ്ജ്സേവന പ്രവര്‍ത്തനങ്ങളില്‍ കേരളം ഒന്നാംസ്ഥാനത്ത്.
- നറുക്കെടുപ്പിലൂടെ മാത്രം കേരളത്തില്‍ ഹാജിമാരെ തിരഞ്ഞെടുക്കുന്നു.
- ഹാജിമാരുടെ സഹായത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധരായ ജീവനക്കാര്‍ എന്നിവരുടെ സേവനം പുണ്യസ്ഥലങ്ങളിലും ഹജ്ജ് ക്യാമ്പിലും ലഭ്യമാക്കി.
- വിശാലമായ സൗകര്യങ്ങളോടെ കരിപ്പൂരില്‍ ഹജ്ജ് ഹൗസ്.
No comments:
Post a Comment