-
പദ്ധതിത്തുക വിനിയോഗത്തില്‍ സര്‍വ്വകാല പുരോഗതി
-
വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും മുന്‍ഗണന
-
ലംപ്സംഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റമണി തുക 2001 നുശേഷം 50% വര്‍ദ്ധിപ്പിച്ചു.
-
വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസ്സ അലവന്‍സ്, പ്രീമെട്രിക് തലത്തില്‍ 500 രൂപയില്‍നിന്നും 1300 രൂപയായും പോസ്റ്റ് മെട്രിക് തലത്തില്‍ 700 രൂപയില്‍നിന്നും 1500 രൂപയായും, ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളുകളില്‍ 1200 രൂപയില്‍നിന്നും 2250 രൂപയായും വര്‍ദ്ധിപ്പിച്ചു.
-
സര്‍ക്കാര്‍-സര്‍ക്കാര്‍ നിയന്ത്രണ-സ്വാശ്രയ സഹകണ സ്ഥാപനങ്ങളിലെ അംഗീകൃത കോഴ്സുകള്‍ക്ക് മെരിറ്റിലും റിസര്‍വേഷനിലലും പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചു.
-
ചരിത്രത്തിലാദ്യമായി ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് പ്സസ് 2 തലത്തില്‍ സ്റ്റൈപ്പന്റ് അനുവദിച്ചു
-
കുഴല്‍മന്ദത്തും, ചേലക്കരയിലും പുതിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ അനവദിച്ചു
-
കുഴല്‍മന്ദം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.
-
ഒമ്പത് എം.ആര്‍.എസ്സുകളില്‍ പുതുതായി പ്ലസ് 2 കോഴ്സ് തുടങ്ങി
-
ഭൂരഹിത പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം മൂന്ന് ഇരട്ടിായയി വര്‍ദ്ധിപ്പിച്ചു
-
ഭവനനിര്‍മ്മാണ ധനസഹായം പട്ടികജാതിക്കാര്‍ക്ക് 70000 രൂപ 100000 രൂപയായും, പട്ടികവര്‍ഗക്കാര്‍ക്ക് 75,000 രൂപ, 125000 രൂപയായും, പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്ക് 150000 രൂപയായും വര്‍ദ്ധിപ്പിച്ചു.
-
തദ്ദേയസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഒരുലക്ഷത്തിലധികം വീടുകളും വകുപ്പുതലത്തില്‍ 50826 വീടുകളും അനുവദിച്ചു.
-
വനാവകാശ നിയമപ്രകാരവും ടി.ആര്‍.ഡി.എം. മുഖേനയും 11229 കുടുംബങ്ങള്‍ക്ക് 11136.14 ഏക്കര്‍ ഭൂമി വിതരണം ചെയ്തു
-
സംസ്ഥാനത്ത് പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
-
മിശ്രവിവാഹ ധനസഹായം 20,000 രൂപയില്‍നിന്നും 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു
-
വിവാഹ ധനസഹായം നാലിരട്ടി വര്‍ദ്ധിപ്പിച്ച് 5000 രൂപയില്‍നിന്നും 20000 രൂപയാക്കി
-
ശ്രീ അയ്യന്‍കാളിക്ക് സ്മാരകമായി പട്ടികജാതി വികസന ഓഫീസ് സമുച്ചയത്തിന് അയ്യന്‍കാളി ഭവന്‍ എന്ന് നാമകരണം ചെയ്തു.
-
ഗദ്ദിക എന്ന പേരില്‍ നാടന്‍ കലാമേള, പ്രദശന വിപണനമേള ജനകീയ ഉത്സവമാക്കി നടത്തിയതിലൂടെ ഒരു കോടിയോളം രൂപയുടെ വിപണനം സാദ്ധ്യമാക്കി.
-
സാഹിത്യശില്പശാലകള്‍ സംഘടിപ്പിച്ച് സാസ്കാരിക ശാക്തീകരണത്തിന് വഴിയൊരുക്കി
-
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ 7280 പേര്‍ക്ക് 15.04 കോടി രൂപ സ്വയംതൊഴില്‍ ധനസഹായം നല്‍കി
-
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ 10898 പേര്‍ക്ക് 59.76 കോടി രൂപയും പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ 6498 പേര്‍ക്ക് 9.81 കോടി രൂപയും പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 86447 പേര്‍ക്ക് 414.32 കോടി രൂപയും സ്വയംതൊഴില്‍ വായ്പാ സഹായം നല്‍കി.
-
പട്ടികജാതി പട്ടികവര്‍ഗ മേഖലകളില്‍ 25.97 കോടി രൂപ ചെലവില്‍ 1545 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി.
-
23.24 കോടി രൂപ ചെലവഴിച്ച് 1362 സങ്കേതങ്ങളില്‍ വൈദ്യുതീകരണ പദ്ധതി നടപ്പിലാക്കി.
No comments:
Post a Comment